Breaking News

നഗരൂരില്‍ എം.ഡി.എം.എയുമായി 26 കാരന്‍ അറസ്റ്റില്‍

നഗരൂര്‍: നഗരൂരില്‍ എം.ഡി.എം.എയുമായി 26 കാരന്‍ അറസ്റ്റില്‍. നഗരൂര്‍ തണ്ണിക്കോണം കുന്നുവിള വീട്ടില്‍ അജയ് ബാബുവാണ് അറസ്റ്റിലായത്. നഗരൂര്‍ വിളയില്‍കട ജംഗ്ഷനില്‍ വില്‍പ്പനയ്ക്കായി കാറില്‍ ഇരിക്കവേയാണ് പ്രതിയെ നിരീക്ഷിച്ച് പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘവും, നഗരൂര്‍ പോലീസും ചേര്‍ന്ന് കാര്‍ വളഞ്ഞ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെന്നും നഗരൂര്‍ എസ് ഐ അറിയിച്ചു. പിടികൂടുന്ന സമയത്ത് എം.ഡി.എം.എ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതിയുടെ പക്കല്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *