Breaking News

ഇന്റർനാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പ് ജേതാവ് ആര്യൻ എസ്. എസിനെ ഡി.വൈ.എഫ്.ഐ ആദരിച്ചു

ആറ്റിങ്ങൽ: നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് സി.എം.എ. ഇന്ത്യയുടെ ഭാഗമായി സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ അബാക്കസ് ഒളിംപ്യാഡിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ ആര്യൻ എസ്. എസിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു.

അനുമോദന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സുഖിൽ, ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി വിനീഷ് രവീന്ദ്രൻ, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, പ്രസിഡന്റ് ശരത് ലാൽ, യൂണിറ്റ് കമ്മിറ്റി അംഗം സേതുലാൽ, സി.പി.ഐ (എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയും വാർഡ് കൗൺസിലറുമായ തുളസീധരൻ നായർ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല മുൻ പ്രസിഡന്റ് പ്രശാന്ത് മങ്കാട്ട്, മുൻ മേഖല കമ്മിറ്റി അംഗം രതീഷ് എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *