
കല്ലമ്പലം: ചേന്നൻകോട് ഒറ്റൂരിൽ വയോധികരായ രണ്ടുപേർ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേന്നൻകോട് ഒറ്റൂർ സ്വദേശികളായ നെല്ലിക്കോട് കാഞ്ഞിരംവിള വീട്ടിൽ സുകുമാരൻ (87), ഓമന (81) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെയും ഇരുവരും വീട്ടാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തുപോയിരുന്നതായി നാട്ടുകാർ പറഞ്ഞു. സമീപത്ത് താമസിക്കുന്ന ഒരു യുവതിയാണ് ഇവർക്ക് ദിവസവും ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പരിശോധിച്ചപ്പോഴാണ് ഇരുവരും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച ശേഷമാണ് തീപിടിത്തമുണ്ടായ തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘവും കല്ലമ്പലം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …
