
കല്ലമ്പലം: ദേശീയപാതയിൽ സ്കൂട്ടിയിൽ സഞ്ചരിച്ചിരുന്ന വയോധികൻ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു.
കല്ലമ്പലം മാവിൻമൂട് സ്വദേശിയായ 69-കാരൻ ബാബു ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30ഓടെ കല്ലമ്പലം ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന ബാബുവിനെ പിന്നിൽ നിന്ന് എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടശേഷം ലോറി നിർത്താതെ പോയി.ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ കല്ലമ്പലം ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്കുവേണ്ടി കല്ലമ്പലം പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

