Breaking News

വർക്കല റെയിൽവേ സ്റ്റേഷനിൽ എയർ കോൺകോഴ്‌സ് നിർമ്മാണം പുരോഗമിക്കുന്നു; വാഹനഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക എയർ കോൺകോഴ്‌സ് (Air Concourse) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ സ്റ്റേഷൻ പരിസരത്തെ ഒരു ഭാഗത്തെ റോഡിൽ (ഗുഡ് ഷെഡ് റോഡ്) വാഹനഗതാഗത ത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണത്തി നാവശ്യമായ സാമഗ്രികൾ റോഡിൽ ഇറക്കിവെച്ചിരിക്കുന്ന തിനാലാണ് കഴിഞ്ഞ ദിവസം മുതൽ ഗതാഗതം നിയന്ത്രിച്ചത്.

രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രധാന കെട്ടിടവുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. പുതിയ സംവിധാനത്തിലൂടെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് യാത്രക്കാർക്ക് നേരിട്ട് സ്റ്റേഷൻ പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എയർ കോൺകോഴ്‌സിലെത്താൻ കഴിയും.

അവിടെ നിന്ന് പടികളിലൂടെയോ ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെയോ താഴത്തെ നിലയിലെത്തി സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകാനാണ് ക്രമീകരണം.യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി നടപ്പാക്കുന്ന ഈ ആധുനിക വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം ഒരു മാസത്തോളം തുടരുമെന്നാണ് വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അധികൃതർ അറിയിച്ചത്.നിർമ്മാണ കാലയളവിൽ യാത്രക്കാരും വാഹനയാത്രക്കാരും അധികൃതർ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *