
വർക്കല: ലഹരിവസ്തുക്കളുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. ശിവഗിരിക്കു സമീപം തൊടുവേയിൽ പുതുവൽ പുത്തൻ വീട്ടിൽ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുകുമാർ (28) ആണ് പിടിയിലായത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ ഇന്ന് ഉച്ചയോടെ പ്രതിയുടെ വീട്ടിനു സമീപത്ത് നിന്നാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്ന് ചെറിയ കവറുകളിൽ സൂക്ഷിച്ച നിലയിൽ ഗഞ്ചാവും മാരക ലഹരിവസ്തുവായ എം.ഡി.എം.എയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ തുടർന്ന് വർക്കല പോലീസിന് കൈമാറി. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്നത് വിഷ്ണുവാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങാനെത്തിയ ചിലർ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …