
വര്‍ക്കല: ഇലകമണ്‍ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കും. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ആര്‍.സൂര്യയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ കൗണ്‍സിലര്‍മാരുടെ ക്വാറം തികയാത്തതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല.
ഇന്നും രണ്ട് വട്ടം തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ആര്‍.സൂര്യ, എന്‍.ഡി.എയുടെ ഷീബ, യു.ഡി.എഫിന്റെ ജിഷ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ഇതില്‍ സൂര്യയ്ക്ക് 7 വോട്ടും ഷീബയ്ക്ക് 3 വോട്ടും ജിഷയ്ക്ക് 5 വോട്ടും ലഭിച്ചു. ഒരു ബി.ജെ.പി അംഗത്തിന്റെ വോട്ട് അസാധുവായി.
എന്നാല്‍, ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സൂര്യയ്ക്ക് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ചതിനേക്കാള്‍ ഒരു വോട്ട് കുറവായിരുന്നു. അതുകൊണ്ടാണ് രണ്ടാമത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. രണ്ടാമത് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും യു.ഡി.എഫും മത്സരത്തില്‍നിന്ന് വിട്ടുനിന്നതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സൂര്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.