Breaking News

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഇ- ഗേറ്റ് സംവിധാനം തയാറായി. ഇനി മുതല്‍ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്ത ശേഷം ബോര്‍ഡിങ് പാസ്സ് ഇ ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് സെക്യൂരിറ്റി ഹോള്‍ഡിംഗ് ഏരിയയിലേക്ക് (എസ്എച്ച്എ) പ്രവേശിക്കാം. വിമാനത്താവളത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പ്രീ-സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലാണ് ക്യു ആര്‍ കോഡ് സ്‌കാനറോടുകൂടിയ 6 ഇ-ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഉദ്യോഗസ്ഥര്‍ ബോര്‍ഡിങ് പാസ് നേരിട്ട് പരിശോധിച്ചു യാത്രക്കാരെ കടത്തിവിടുന്ന രീതിയായിരുന്നു. ഇ ഗേറ്റ് വരുന്നത്തോടെ യാത്രക്കാര്‍ക്ക് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളില്‍ ഏറെ നേരം വരി നില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനും കഴിയും. കൂടാതെ, എയര്‍ലൈനുകള്‍ക്ക് ടെര്‍മിനലിനുള്ളില്‍ യാത്രക്കാര്‍ എവിടെയാണെന്ന് എളുപ്പത്തില്‍ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഇ ഗേറ്റുകള്‍ സഹായിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *