Breaking News

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

വര്‍ക്കല: നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നീലക്കുറിഞ്ഞി പഠനോത്സവം-മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. വര്‍ക്കല ബി.ആര്‍.സിയുടെ സഹകരണത്തോടെയാണ് വര്‍ക്കല ബ്ലോക്ക്/നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ 7, 8, 9 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നീലക്കുറിഞ്ഞി പഠനോത്സവം ക്വിസ് മത്സരം സംഘടിപ്പിച്ചത്. എല്ലാ വേനലാവധികളിലും 7,8,9 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഇടുക്കി അടിമാലി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള ജൈവവൈവിധ്യ പഠനകേന്ദ്രത്തില്‍ വച്ച് നീലക്കുറിഞ്ഞി പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ ഹരിതകേരളം മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളില്‍ ജൈവ വൈവിധ്യത്തേക്കുറിച്ചും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് പഠനോത്സവ ക്യാമ്പിന്റെ ലക്ഷ്യം.

പഠനോത്സവ ക്യാമ്പിന് അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്-ഇന്ത്യ അക്കാദമിക പിന്തുണ നല്‍കും. ഈ വര്‍ഷത്തെ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് മെയ് 20, 21, 22 തീയതികളില്‍ അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിഞാനപഠനകേന്ദ്രത്തില്‍ വച്ചു നടത്തുന്നുണ്ട്. ഈ ക്യാമ്പിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക ഘട്ട ക്വിസ് മത്സരം ഇന്ന് രാവിലെ 9.30 നു വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ നടന്നു. ഇടവ എം.ആര്‍.എം.കെ.എം.എം.എച്ച്.എസ്.എസിലെ ശ്രീഭദ്ര, കവലയൂര്‍ ജി.എച്ച്.എസ്.എസിലെ നവീന്‍ ചന്ദ്ര, പാളയംകുന്ന് ജി.എച്ച്.എസ്.എസിലെ അരുണിമ, ഞെക്കാട് ജി.വി.എച്ച്.എസ്.എസിലെ ദേവകി എന്നീ വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ വിജയിച്ചു.

ജില്ലയില്‍ നിന്നും ബ്ലോക്ക് തല മത്സരത്തില്‍ വിജയികളായ 4 വിദ്യാര്‍ത്ഥികളെ വീതം മെയ് 10 നു നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ആ മത്സരത്തില്‍ വിജയിക്കുന്ന 4 വിദ്യാര്‍ഥികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. വര്‍ക്കല ആഞഇ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്ററും വിദ്യാകിരണം ജില്ലാമിഷന്‍ കോര്‍ഡിനേറ്ററുമായ ശ്രീ. ദിനില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.വര്‍ക്കല ഏങഒടട സൂവോളജി അദ്ധ്യാപകന്‍ ശ്രീ. ഉണ്ണികൃഷ്ണന്‍ ക്വിസ് നയിച്ചു. ഹരിതകേരളം മിഷന്‍ ഞജ മാരായ ശ്രീമതി. സിന്ധുസുനില്‍, ശ്രീമതി. രമ്യ വിശ്വനാഥന്‍, ആഞഇ യില്‍ നിന്നുള്ള അധ്യാപകര്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 31 വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *