

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സുഭിക്ഷാ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. പൂവന്‍പാറ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്ക് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹോട്ടല്‍ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്ക് മുന്നില്‍ കൂടിയ യോഗത്തില്‍ ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ അഡ്വക്കേറ്റ്.എസ്.കുമാരി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ഗീത.എസ് സ്വാഗതം പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശപ്പ് രഹിത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമാണ് സുഭിക്ഷ ഹോട്ടല്‍. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഉച്ചഭക്ഷണം വളരെ മിതമായ നിരക്കിലും പോഷക സമ്പുഷ്ടമായും പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന സംരംഭമാണിത്. 20 രൂപയ്ക്കാണ് ഇവിടെ ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്.

ആറ്റിങ്ങല്‍ നഗരസഭയുടെ ഹൈവേ ഇന്‍ കാന്റീന്‍ കുടുംബശ്രീ യൂണിറ്റാണ് ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നത്. ആറ്റിങ്ങല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ തുളസീധരന്‍പിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അവനവഞ്ചേരി രാജു, എ.നജാം, രമ്യ സുധീര്‍, ഷീജ.എസ്, എസ്.ഗിരിജ, വാര്‍ഡ് കൗണ്‍സിലര്‍ ശാന്തകുമാരി.എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എം.ജലീസ് കൃതജ്ഞത രേഖപ്പെടുത്തി.
