Breaking News

” വാതില്‍ ” ഇന്ന് തിരുവന്തപുരത്ത് ആരംഭിച്ചു.

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, രചനാ നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് 15 തിങ്കളാഴ്ച ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പോസ്റ് സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു, പൗളി, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍കുടി.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Related posts

    Leave a Reply

    Your email address will not be published. Required fields are marked *