Breaking News

‘തുമ്പികളേ.. വാ’: കുട്ടികളുടെ ക്യാമ്പ് കവി രാധാകൃഷ്ണന്‍ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് മുടപുരം പ്രേംനസീര്‍ സ്മാരകം ശാന്തി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ തുമ്പികളേ.. വാ എന്ന പേരില്‍ കുട്ടികള്‍ക്കായ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം നിര്‍വഹിച്ചു. നാടന്‍ പാട്ടുകളും കഥ പറച്ചിലും കവിതാ ആലാപനവുമായി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കഥകളുടെയും കവിതകളുടെയും ലോകം കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. വായനശാല പ്രസിഡന്റ് ആര്‍.തുളസീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. ബങ്കില്‍ചന്ദ്രന്‍, രാധാകൃഷ്ണന്‍, സന്തോഷ് കുമാര്‍, നൗഷാദ്, പുഷ്പ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കണ്‍വീനര്‍ എന്‍.എസ്.അനില്‍ കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *