
തിരുവനന്തപുരം: ജാതി അധിക്ഷേപത്തിന് ഇരയായ ഊരൂട്ടമ്പലം സ്വദേശിനി ജയശ്രീക്ക് ജില്ലാ പഞ്ചായത്ത് വിട്ടുകിട്ടിയ സ്ഥാപനത്തിൽ ജോലി നൽകാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. മനുഷ്യസ്നേഹപരമായ സമീപനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അറിയിച്ചു.പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ജാതി ബോധത്തിനെതിരെ ശക്തമായ സാംസ്കാരിക ബോധം സമൂഹത്തിൽ ഉയർന്നുവരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി.

ഊരൂട്ടമ്പലം സരസ്വതി സ്കൂളിൽ നടന്ന ജാതി അധിക്ഷേപ സംഭവത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ഊരൂട്ടമ്പലത്ത് ഇത്തരം ഹീനമായ ചിന്തകൾക്ക് ഇടം ലഭിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും അതിനെതിരെ സമൂഹം ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.ജയശ്രീക്ക് തൊഴിൽ നൽകാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യസ്നേഹവും സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്നതാണെന്നും പ്രസിഡന്റ് വി. പ്രിയദർശിനി വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …