Breaking News

ആറ്റിങ്ങലില്‍ പള്‍സ് പോളിയൊ തുള്ളി മരുന്ന് വിതരണം മാര്‍ച്ച് 3 ന്‌

ആറ്റിങ്ങല്‍: നഗരത്തില്‍ പള്‍സ് പോളിയൊ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് 3 ന്‌. ലോക പോളിയോ ദിനത്തില്‍ പള്‍സ് പോളിയൊ ഇമ്മ്യൂണസേഷന്‍ എന്ന പരിപാടിയുടെ ഭാഗമായാണ് തുള്ളിമരുന്ന് വിതരണം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ നഗരത്തിലെ എല്ലാ അംഗന്‍വാടികളിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രൈവറ്റ് ബസ്റ്റാന്‍ഡിലും, കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍ഡിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് 3 ന്‌ പോളിയൊ കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സംഘമെത്തി മരുന്ന് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം 3183 കുട്ടികളാണ് നഗരത്തില്‍ തുള്ളിമരുന്ന് സ്വീകരിച്ചത്. പോളിയൊ മുക്ത നഗരമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ 5 വയസില്‍ താഴെയുള്ള എല്ലാ കുട്ടികളെയും നഗരസഭ തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ എത്തിച്ച് തുള്ളിമരുന്ന് ലഭ്യമാക്കിയെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പു വരുത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *