

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ/ളിറപ സ്‌പെഷ്യല്‍ നികുതി കളക്ഷന്‍ കേന്ദ്രങ്ങള്‍ മാര്‍ച്ച് 3 ന് ആരംഭിക്കും. നഗരസഭാ പരിധിയില്‍ വിവിധ കാരണങ്ങളാല്‍ കെട്ടിട നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് പിഴപലിശ കൂടാതെ നികുതി അടക്കാനാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 3 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ആലംകോട് എല്‍.പി.സ്‌കൂള്‍, ടൗണ്‍ യു.പി.സ്‌കൂള്‍, പരവൂര്‍കോണം എല്‍.പി.സ്‌കൂള്‍, കുന്നുവാരം യു.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന കളക്ഷന്‍ ക്യാമ്പുകളിലെത്തി കെട്ടിട ഉടമകള്‍ക്ക് പണം അടക്കാവുന്നതാണ്. സര്‍ക്കാര്‍ പ്രവര്‍ത്തി ദിനങ്ങളില്‍ നഗരസഭാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്റെറുകള്‍ക്ക് പുറമെ മാര്‍ച്ച് മാസത്തിലെ മറ്റു പൊതു ഒഴിവു ദിവങ്ങളിലും കൂടുതല്‍ സെന്റെറുകള്‍ തുറക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി അറിയിച്ചു.




