

തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാന്ന്. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ കോടികള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണം-വി.മുരളീധരന്‍ പറഞ്ഞു.





നയപരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷിക്കണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട കെ.എം.മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സി.പി.എം. അഴിമതിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍ കോഴ ആരോപണമെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു.




