

തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഞാറനീലി ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2024-25 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫീസ്, പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും എന്ന വെബ്സൈറ്റിലും അപേക്ഷ ലഭ്യമാണ്.





ജാതി, വരുമാനം, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂണ്‍ അഞ്ച് വൈകിട്ട് അഞ്ചിന് മുന്‍പായി സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് മാനേജര്‍ അറിയിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495243488, 9495375636.



