
സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ അനാവരണംചെയ്ത് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കും. തിരുവനന്തപുരം ജില്ലയുടെ സാമൂഹിക – വ്യാവസായിക – സാമ്പത്തിക – കാർഷിക മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ നേർച്ചിത്രമാണ് ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഒരുക്കുന്ന വികസന ഫോട്ടോ എക്‌സിബിഷൻ. ഇതിന്റെ ഭാഗമായി നാടൻ കലാരൂപങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് തുറമുഖവും മ്യൂസിയവും പുരാവസ്തു – പുരാരേഖയും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന ദിവസവും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും വൈകിട്ട് വൈവിധ്യമാർന്ന കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. നാടൻപാട്ട്, ഗാനമേള, കളരിപ്പയറ്റ്, മാജിക് ഷോ തുടങ്ങിയവയാണ് ഓരോ ദിവസവും കലാസന്ധ്യയിൽ ഒരുക്കിയിട്ടുള്ളത്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുക. ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ് എക്‌സിബിഷൻ. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
