

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. പതിനഞ്ചാം തീയതിക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പരാതിക്കാരായ ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

