Breaking News

വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരന് മര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അയിരൂര്‍ സ്വദേശികളായ മനു(19), ശ്രീജിത്ത്(22) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ എത്തിയ യുവാക്കളാണ് താല്‍ക്കാലിക ജീവനക്കാരെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാക്കള്‍ ചികില്‍സക്ക് ശേഷം ഇഞ്ചക്ഷന്‍ നല്‍കിയ സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റിനോട് തട്ടിക്കയറി. ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനോടും യുവാക്കള്‍ പ്രകോപനപരമായി പെരുമാറി. തുടര്‍ന്ന് യുവാക്കളെ ആശുപത്രിയില്‍ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. നഴ്‌സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരന്‍ സാബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *