Breaking News

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ നീര അപ്പൂപ്പന്‍നട അരുണ്‍ നിവാസില്‍ അനിലിന്റെ മകന്‍ അഖില്‍(25), മേല്‍വെട്ടൂര്‍ എസ്.എന്‍.ലക്ഷംവീട്ടില്‍ വിജയന്റെ മകന്‍ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വെട്ടൂര്‍ വലയന്റകുഴിയില്‍ സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് പ്രതികള്‍ ആക്രമിച്ചത്.

വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നിജിമോനാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ നിജിമോനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ നിജിമോനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയുമാണുണ്ടായത്. ഐ.പി.സി 341, 294(ബി), 332, 323, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *