

റിയാദ്: സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്. മദ്യപിക്കുന്നവർ മദ്യം വാങ്ങാൻ പകരക്കാരനെ അയയ്ക്കാൻ പാടില്ല.

പ്രതിമാസ ക്വാട്ട നടപ്പിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.വിനോദസഞ്ചാരത്തിനും ബിസിനസ്സിനും വേണ്ടി രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. 70 വർഷത്തിന് ശേഷമാണ് സൗദി ആദ്യ മദ്യഷോപ്പ് തുറക്കാൻ പോകുന്നത്. വിഷൻ 2030 ന്റെ ഭാഗം കൂടിയാണ് മദ്യ ഷോപ്പ്. എംബസികൾ സ്ഥിതി ചെയ്യുന്ന,നയതന്ത്രജ്ഞർ താമസിക്കുന്ന റിയാദിലെഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ മദ്യ ഷോപ്പ് സ്ഥാപിക്കാൻ പോകുന്നത്. കർശനമായ നിയന്ത്രണത്തോട് കൂടിയായിരിക്കും മദ്യം വിൽക്കുക. ആഴ്ചകൾക്കുളളിൽ ഷോപ്പ് തുറക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തുതു. ഇതര മതസ്ഥരായ മറ്റ് പ്രവാസികൾക്ക് മദ്യ വിൽക്കുമോ എന്നത് വ്യക്തമല്ല.സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപിക്കുന്നവർക്ക് നൂറ് ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നീ ശിക്ഷകളാണ് നൽകുന്നത്. പ്രവാസികൾക്കും നാടുകടത്തലുകളടക്കം ശിക്ഷ ബാധകമാണ്. പരിഷ്കാരങ്ങളുടെ ഭാഗമായി ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ നയതന്ത്ര തപാൽ വഴിയോ കരിഞ്ചന്തയിൽ നിന്നോ മാത്രമേ മദ്യം ലഭിക്കുകയുളളു. മദ്യ ഇറക്കുമതിക്ക് ഈ ആഴ്ച മുതൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയേക്കും
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി ഏറ്റുവാങ്ങി. കഠിനംകുളത്തെ അനിൽ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ വില്ലേജിലെ ദർശനവട്ടം ദേശത്ത് … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് നടന്ന പരിപാടി … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയില്ലെന്നാരോപിച്ച് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത അടിയന്തര കമ്മിറ്റി യോഗം എൽഡിഎഫ് … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെ. 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് ചന്ദ്രനാണ് പോലീസിൻ്റെ പിടിയിലായത്. നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദ്ദീന്റെ നേതൃത്വത്തിൽ അംഗങ്ങൾ പഞ്ചായത്ത് …


