Breaking News

ലോക ബാങ്ക് സംഘം ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു.

ആറ്റിങ്ങൽ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോക ബാങ്ക് പരിസ്ഥിതി വിഭാഗം സംഘം ആറ്റിങ്ങൽ നഗരസഭയുടെ വൈൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് എംആർഎഫ് ഇന്ന് എന്നിവയിൽ സന്ദർശനം നടത്തി. സൗത്ത് ഏഷ്യ സീനിയർ ഒ എച്ച് എസ് കോഡിനേറ്റർ നാടാസ വോട്മ, ഇന്ത്യ സേഫ് ഗാർഡ് കോഡിനേറ്റർ നേഹ വ്യാസ്, സീനിയർ പരിസ്ഥിതി കൺസൾട്ടന്റ് ദീപാ ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് എത്തിയത്. നാളിതുവരെ നഗരസഭ മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ ഇടപെടലുകൾ നേരിൽ കാണുവാനാണ് സംഘം എത്തിയത്.

നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻസിപ്പൽ സെക്രട്ടറി കെ എസ് അരുൺ അരുൺ, ക്ലീൻ സിറ്റി മാനേജർ എസ് രാംകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു
നഗരത്തിലെ പ്രതിദിന ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നഗരസഭ ജീവനക്കാർ വിവരിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഡെപ്യൂട്ടി കോർഡിനേറ്റർ അതുൽ സുന്ദർ, എൻജിനീയർ ആതിര, മറ്റു കെഎസ്ഡബ്ല്യു എം പി ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭയ്ക്ക് 6.3 കോടി രൂപ

ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെ വരുന്ന അഞ്ചുവർഷത്തേക്ക് 6.3 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭയിൽ നടപ്പിലാക്കുന്നത്.
അടുത്തവർഷം 2.3 കോടി രൂപയുടെ പ്രവർത്തനം നടത്താനാകും
. മാലിന്യ പ്ലാന്റ് കെട്ടിട നവീകരണം,ഹരിത കർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണം, ആധുനിക മാലിന്യ യന്ത്ര-ഗതാഗത സംവിധാനങ്ങൾ, എംആർഎഫ് നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *