
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകര്‍ക്ക് സസ്പെന്ഷന്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കെതിരെയാണ് നടപടി.
ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെന്ഷന്.

ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപം ഉണ്ടായിരുന്നുവെന്നും, ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും നിതിന്റെ പിതാവ് രാജന് ആരോപിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് റാഗിങ്ങ് ഉണ്ടായിരുന്നു വെന്നും പരാതിയുണ്ട്. കോളേജില്‍ ചേര്‍ന്നതു മുതല്‍ തന്നെ നിതിന്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടിരുന്ന നിതിന്‍, പിന്നീട് ബന്ധപ്പെടാനാവാതിരുന്നതായും ഉച്ചയോടെ കോളേജില്‍ നിന്ന് അപകട വിവരം അറിയിച്ചതായും കുടുംബം വ്യക്തമാക്കി. മകന്റെ മരണവിവരം അധികൃതര്‍ നേരിട്ട് അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ കോളേജ് അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …