

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ പരിധിയിലുള്ള തീരദേശ മേഖലയില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ക്ലിയറന്‍സ് ഇല്ലാതെ പൂര്‍ണ്ണമായോ ഭാഗികമായോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാസഗൃഹങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. ഈ മാസം 31 വരെയാണ് ക്രമവത്ക്കരിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചിട്ടുള്ളതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. 31 നകം റിപ്പോര്‍ട്ട് ചെയ്യാത്ത നിര്‍മ്മാണങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കുമെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്.


