Breaking News

തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. തുമ്പയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിച്ചു. പ്രതി മേനംകുളം സ്വദേശി അനീഷിനെ തുമ്പ പോലീസ് പിടികൂടി. പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *