Breaking News

ആറ്റിങ്ങലില്‍ സഹകരണ ഓണം വിപണി പ്രവര്‍ത്തനം തുടങ്ങി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സഹകരണ ഓണം വിപണി പ്രവര്‍ത്തനം തുടങ്ങി. വിപണിയുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുവിപണിയില്‍ വില നിയന്ത്രിച്ചുകൊണ്ട് കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കരവാരം പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സഹകരണ ഓണം വിപണി പ്രവര്‍ത്തനം തുടങ്ങിയത്.

ഇവിടെനിന്നും ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓരോ ആയിരം രൂപയ്ക്കും ഒരു ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും. സെപ്റ്റംബര്‍ 5 ന് നറുക്കെടുപ്പിലൂടെയാണ് സമ്മാനം നല്‍കുന്നത്. പ്രസിഡന്റ് പി.കൊച്ചനിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *