Breaking News

മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും: കമ്മിഷണര്‍

മന്‍സൂര്‍

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഇസ്മായില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. 15 അംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്നും സമാധാന യോഗത്തിനു ശേഷം കമ്മിഷണര്‍ അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെന്നും അവര്‍ ഒളിവലാണെന്നും ഇളങ്കോ പറഞ്ഞു. സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങളും അന്വേഷിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *