Breaking News

ഇ.ഡി അറസ്റ്റ് ചെയ്താല്‍ നേരിടുമെന്ന് സി.പി.എം നേതാവ് എം.കെ.കണ്ണന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്താല്‍ നേരിടുമെന്ന് സി.പി.എം നേതാവ് എം.കെ.കണ്ണന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ സി.പി.എം നേതാവ് എം.എം.വര്‍ഗീസിന് ഇ.ഡി നോട്ടീസ് വന്ന സാഹചര്യത്തിലാണ് എം.കെ.കണ്ണന്റെ പ്രതികരണം. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എം.കെ.കണ്ണന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേസിന്റെ അന്വേഷണം നടത്തുന്ന ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച എം.കെ.കണ്ണന്‍ പക്ഷേ അത് തൃശൂരില്‍ ബി.ജെ.പിക്ക് ഇത് ഗുണം ചെയ്യില്ലെന്നും പറഞ്ഞു.

ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഇലക്ട്രല്‍ ബോണ്ടിലൂടെ രാജ്യത്ത് ഏറ്റവും വലിയ അഴിമതി നടത്തിയത് ബി.ജെ.പിയാണ്-എം.കെ.കണ്ണന്‍ ആരോപിച്ചു. എം.എം.വര്‍ഗീസിന് പിന്നാലെ ആരോപണ വിധേയരായ എം.കെ.കണ്ണന്‍, എ.സി.മൊയ്തീന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചേക്കുമെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് എം.കെ.കണ്ണന്റെ പ്രതികരണം. നോട്ടീസ് വന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഭയമില്ലെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളില്ലെന്നും എം.കെ.കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *