

ഡല്‍ഹി: 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി(എ.എ.പി) എം.എല്‍.എ. കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത ആരോപണമാണ് എ.എ.പി ഉയര്‍ത്തുന്നത്. ആം ആദ്മി എം.എല്‍.എ ഋതുരാജ് ത്സായാണ് ബി.ജെ.പിക്കെതിരെ വീണ്ടും ഓപ്പറേഷന്‍ താമര ആരോപണവുമായി രംഗത്തെത്തിയത്. ത്ത് എം.എല്‍.എമാരുമായി ബി.ജെ.പിയില്‍ ചേരണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മിക്ക് വന്‍ സ്വാധീനമുള്ള പഞ്ചാബിലും ഓപ്പറേഷന്‍ താമര ആരോപണം ബി.ജെ.പിക്കെതിരെ നില്‍ക്കുന്നുണ്ട്.


അതേസമയം, ആരോപണം ബി.ജെ.പി തള്ളി. സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ബി.ജെ.പി ഋതുരാജ് ത്സായെ വെല്ലുവിളിച്ചു. നേരത്തെ ബീഹാര്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, യുപി, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ താമര ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.




