ഉപരോധം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പിടിച്ചുവച്ചുവെന്നാരോപിച്ച്

വര്‍ക്കല: എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ നാസിമുദ്ദീനെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചുവെന്ന് ആരോപിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്.
ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിയ വെട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീനും എസ്.ഐ ജ്യോതിഷും തമ്മിലുണ്ടായ വാക്കേറ്റമാണ് പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിനിടെ നാസിമുദ്ദീന്‍ എസ്.ഐയോട് തട്ടിക്കയറുകയും എസ്.ഐയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതേതുടര്‍ന്ന് നാസിമുദ്ദീനെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.
ഇതിനിടെ, വിവരമറിഞ്ഞ് സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നാസിമുദ്ദീനെ പോലീസ് വിട്ടയച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. എന്നാല്‍, ഒരു കേസിന്റെ ആവശ്യത്തിനായി സ്‌റ്റേഷനിലെത്തിയ തന്നെ എസ്.ഐ അസഭ്യം പറയുകയും സെല്ലിലിടുകയും ചെയ്തു എന്നുമാണ് സംഭവത്തെക്കുറിച്ച് നാസിമുദ്ദീന്‍ പറയുന്നത്.
ഈ സംഭവത്തോടെ നല്ല രീതിയില്‍ വര്‍ക്കലയില്‍ നല്ലരീതിയില്‍ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ രാഷ്ട്രീയമായ പ്രതികാര നടപടികള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.