
വർക്കല: സി.പി.ഐ.(എം) വർക്കല ഏരിയയിലെ ചെമ്മരുതി പഞ്ചായത്ത് പരിധിയിലെ തറട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വർക്കല എം.എൽ.എ അഡ്വ. വി. ജോയി പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർഥികളെ അനുമോദിച്ചു.
വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്നതോടൊപ്പം നിയമം, ആരോഗ്യം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ രാകേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മിനി സ്വാഗതം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. വി. ജോയി എം.എൽ.എ വിദ്യാർഥികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സിനിമോൻ ആശംസകൾ നേർന്നു. അഡ്വ. ജവാദ് നിയമ ബോധവൽക്കരണ ക്ലാസും, സുനിൽകുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിജി. എസ് ആരോഗ്യ ബോധവൽക്കരണ ക്ലാസും നയിച്ചു. ബ്രാഞ്ച് മെമ്പർ സഹദ് നന്ദി രേഖപ്പെടുത്തി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

