
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന 11-ാം വാർഡിൽ മൈതാനി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി. റോഡരികിൽ നിൽക്കുന്ന വലിയ മരം ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴാനിടയുണ്ടെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. അപകടഭീഷണി കണക്കിലെടുത്ത് പ്രദേശവാസികൾ താൽക്കാലികമായി മരം കെട്ടിനിർത്തിയിരിക്കുകയാണ്.മരത്തിന്റെ നില അതീവ അപകടകരമാണെന്നും ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ റോഡിലേക്ക് വീണ് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഈ റോഡിലൂടെ ദിവസവും നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും യാത്ര ചെയ്യുന്നതിനാൽ അടിയന്തരമായി മരം മുറിച്ചുമാറ്റുകയോ സുരക്ഷിതമാക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒറ്റപ്പനയിലെ ഈ മരം വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത്.അപകടം സംഭവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി. അധികൃതരും ദുരന്തനിവാരണ സംവിധാനങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം …

