
ശിവഗിരി: രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഭക്തജനസംഘം വെള്ളിയാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും അടുത്തറിയുന്നതിനായാണ് സംഘം ആദ്യമായി ശിവഗിരിയിലെത്തിയത്. ശ്രീ നാരായണ ഗുരു ധർമ്മ സേവാ സമിതി, ജയ്പൂരിന്റെ പി.ആർ.ഒ. സഞ്ജയ് കൃഷ്ണൻ, ലോകേഷ് ജോഷി, ജഗദീഷ് ഹരിത്വാൾ, രാമചന്ദ്ര ചൗധരി, മദൻലാൽ സൈനിക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഗുരുധർമ പ്രചരണ സഭ ആസ്ഥാനത്ത് എത്തിയ സംഘത്തെ സഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകവും സമ്മാനിച്ചാണ് അദ്ദേഹം സ്വീകരണം നൽകിയത്.
സന്ദർശനത്തിനിടെ ശ്രീനാരായണ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും സംബന്ധിച്ച് അസംഗാനന്ദഗിരി സ്വാമികൾ സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തി. ജയ്പൂരിൽ ഗുരുദേവന്റെ ദർശനവും സന്ദേശങ്ങളും കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഭക്തജനസംഘം ഉറപ്പുനൽകി.


- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …