

ആറ്റിങ്ങല്‍: ബി.ജെ.പിയെ പുറത്താക്കാന്‍ ആറ്റിങ്ങലില്‍ കാല്‍നട പ്രചരണ ജാഥയുമായി സി.പി.ഐ. ബി.ജെ.പിയെ പുറത്താക്കാന്‍ നിയോജക മണ്ഡലങ്ങള്‍ തോറും കാല്‍നട പ്രചരണ ജാഥയുടെ ഭാഗമായാണ് ആറ്റിങ്ങലിലും കാല്‍നട ജാഥ സംഘടിപ്പിച്ചത്. ഓരോ മണ്ഡലത്തിലും വിവിധ ദിവസങ്ങളിലായാണ് ജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സി.പി.ഐ കേരള ഘടകത്തിന്റെ തീരുമാന പ്രകാരം സെപ്തംബര്‍ 9 മുതല്‍ 24 വരെയാണ് ജാഥകള്‍ സംഘടിപ്പിക്കുക.

ബി.ജെ.പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ ആറ്റിങ്ങല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട ജാഥാ സംഘടിപ്പിച്ചത്. അവനവഞ്ചേരി രാജു ജാഥ ക്യാപ്റ്റനും, എ.എല്‍.നസീര്‍ ബാബു വൈസ് ക്യാപ്റ്റനും, മുഹമ്മദ് റാഫി ഡയറക്ടറും ആയിട്ടുള്ള ജാഥ ആലംകോട് നിന്ന് ആരംഭിച്ചു സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ചിറയിന്‍കീഴ് എം.എല്‍.എയുമായ വി.ശശി ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഡി.മോഹന്‍ദാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വക്കേറ്റ് എം.മുഹസിന്‍, ചെറുനീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

ആലംകോട് നിന്ന് ആരംഭിച്ച ജാഥ വൈകുന്നേരം 3 മണിക്ക് കരിച്ചിയില്‍ കൈരളി ജംഗ്ഷനില്‍ സമാപിക്കും. സമാപന പൊതുയോഗംമണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുംഎഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പി.എസ്.ആന്റസ്, എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് മുകുന്ദന്‍ ബാബു, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങല്‍ ശ്യാം, കെ ജി രാധാകൃഷ്ണപിള്ള എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ അഭിവാദ്യം ചെയ്തു.

