

കടയ്ക്കാവൂര്‍: ബി.ജെ.പിയെ പുറത്താക്കാന്‍ നിയോജക മണ്ഡലങ്ങള്‍തോറും കാല്‍നട പ്രചരണ ജാഥയുമായി സി.പി.ഐ. ദേശീയ തലത്തില്‍ ബി.ജെ.പിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ചിറയിന്‍കീഴ് മണ്ഡലത്തിലും കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചത്. ഓരോ മണ്ഡലത്തിലും വിവിധ ദിവസങ്ങളിലായാണ് ജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സി.പി.ഐ കേരള ഘടകത്തിന്റെ തീരുമാന പ്രകാരം സെപ്തംബര്‍ 9 മുതല്‍ 24 വരെയാണ് ജാഥകള്‍ സംഘടിപ്പിക്കുക. ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനമൊട്ടാകെ സി.പി.ഐയുടെ കാല്‍നട പ്രചരണ യാത്രകള്‍.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ കടയ്ക്കാവൂര്‍, മംഗലപുരം പഞ്ചായത്തുകളിലാണ് ഇന്ന് ജാഥകള്‍ നടന്നത്. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ കാല്‍നട പ്രചരണ ജാഥ രാവിലെ 10 മണിക്ക് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ്.ബി.ഇടമന നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പറും ജാഥ ഡയറക്ടറുമായ ഉദയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും എം.എല്‍.എയുമായ വി.ശശി അഭിവാദ്യ പ്രസംഗം നടത്തി. കടയ്ക്കാവൂര്‍ വിളയില്‍ മൂല ജംഗ്ഷനില്‍നിന്നാരംഭിച്ച ജാഥ വൈകിട്ട് 5 മണിയോടെ തെക്കുംഭാഗത്ത് അവസാനിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ.അജയകുമാര്‍, എം.അനില്‍, തോന്നയ്ക്കല്‍ രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. കാല്‍നട ജാഥാ ക്യാപ്ടന് ഷിബു കടയ്ക്കാവൂര്‍ (സി.പി.ഐ കടയ്ക്കാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), വൈസ് ക്യാപ്ടന് സജീര്‍(സി.പി.ഐ ലോക്കല്‍ കമ്മിറ്റി അസി.സെക്രട്ടറി) എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്.

മംഗലപുരം പഞ്ചായത്തില്‍ സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ രാവിലെ 9 മണിക്ക് ചെമ്പകമംഗലം ജംഗ്ഷനില്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും എം.എല്‍.എയുമായ വി.ശശി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പി.സുന്ദരേശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം തോന്നയ്ക്കല്‍ രാജേന്ദ്രന്, പഞ്ചായത്ത് അംഗം എസ്.ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

ജാഥാ ക്യാപ്ടന് സുനില്‍ മുരുക്കുംപുഴ(ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), വൈസ് ക്യാപ്ടന് പി.രവീന്ദ്രന് നായര്‍(ലോക്കല്‍ കമ്മിറ്റി അംഗം), ഡയറക്ടര്‍ കുടവൂര്‍ രാജശേഖരന് നായര്‍(ലോക്കല്‍ കമ്മിറ്റി അസി.സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. ജാഥ വൈകിട്ട് 5 മണിക്ക് മുരുക്കുംപുഴ ജംഗ്ഷനില്‍ സമാപിക്കും.

സമാപന സമ്മേളനം മണ്ഡലം അസി.സെക്രട്ടറി കോരാണി വിജു നിര്‍വഹിക്കും. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം, ചിറയിന്‍കീഴ്, മുദാക്കല്‍, അഴൂര്‍, കിഴുവലം, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ കാല്‍നട പ്രചരണ ജാഥ യഥാക്രമം ഈ മാസം 10, 16, 17, 24, 23, 25 തീയതികളില്‍ നടക്കും.