Breaking News

കോവിഡും ന്യൂമോണിയയും; എം.വി.ജയരാജന്റെ നില ഗുരുതരം

എം.വി.ജയരാജന്‍

പരിയാരം: കോവിഡിനൊപ്പം ന്യൂമോണിയയും കൂടി ബാധിച്ച എം.വി.ജയരാജന്റെ നില ഗുരുതരമായി തുടരുന്നു. പ്രമേഹവും വര്‍ദ്ധിച്ചുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി സൂപ്രണ്ടുമായി ഫോണില്‍ ചര്‍ച്ച സംസാരിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. ആശുപത്രി മെഡിക്കല്‍ സംഘത്തോടും മന്ത്രി സംസാരിച്ചു. സിപിഎം നേതാവ് എം.വി.ഗോവിന്ദനും ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *