Breaking News

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം: 20 ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുന്‍പ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ചൈനീസ് പെട്രോള്‍ സംഘം നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറുള്ള ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സേന ചെറുത്തതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റമുട്ടല്‍ സായുധമായിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഏറ്റുമുട്ടലില്‍ സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ ചൈനീസ് സൈന്യം കടന്നുകയറ്റ ശ്രമം നടത്തിയത് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 19,000 അടി ഉയരത്തിലാണ് നാകുല സ്ഥിതിചെയ്യുന്നത്.
ചൈനീസ് സൈനികരുടെ കടന്നുകയറ്റം ഫലപ്രദമായി തടഞ്ഞ് പ്രദേശത്തുനിന്നും ചൈനീസ് സൈനികരെ തുരത്താന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോള്‍ സൈന്യം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *