Breaking News

കോവിഡ് വാക്‌സിന്‍ സൗജന്യം; വില കുറയ്ക്കണമെന്നും കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും എന്നാല്‍ കേന്ദ്രം ഇടപെട്ട് വില കുറയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 1.34 കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ നല്‍കാനുള്ള അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും. രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18-45 വയസിന് ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *