Breaking News

ഡല്‍ഹിയുടെ ഓക്‌സിജന്‍ കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതായി ഇനോക്സ് കോടതിയില്‍

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഓക്‌സിജന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതായി ഇനോക്സ് ഡല്‍ഹി ഹൈക്കോടതിയില്‍. 125 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നതായും എന്നാല്‍ കേന്ദ്രം അത് 80 മെട്രിക് ടണ്‍ ആക്കി പുതുക്കി ഉത്തരവിട്ടെന്നും ഇനോക്സ് മേധാവി സിദ്ധാര്‍ഥ് ജെയിന്‍ കോടതിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ എന്തുചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യമൊട്ടാകെ 800 ആശുപത്രികള്‍ക്കാണ് ഞങ്ങള്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നതെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ് പരാതി ഉന്നയിക്കുന്നതെന്നും ഇനോക്‌സ് കുറ്റപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള വിതരണം വെട്ടിക്കുറച്ച് ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും യു.പിക്കും രാജസ്ഥാനും അനുവദിക്കുകയും ചെയ്തുവെന്നും ഇനോക്സ് പറഞ്ഞു.
490 മെട്രിക് ടണ്‍ വിഹിതത്തില്‍ 300 മെട്രിക് ടണ്ണോളം മാത്രമാണ് ഡല്‍ഹിക്ക് ലഭിക്കുന്നത്. ഈ കുറവ് മൂലം ആശുപത്രികള്‍ ഞങ്ങള്‍ക്ക് അടിയന്തിര സന്ദേശം അയയ്ക്കുന്നു. കഴിഞ്ഞ ഏഴു ദിവസമായി ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. ഏത് ആശുപത്രികളിലേക്ക് എത്ര വിതരണം ചെയ്യണമെന്ന് ഞങ്ങളെ അറിയിക്കണമെന്നും ഇനോക്സ് മേധാവി ആവശ്യപ്പെട്ടു. ഹരിയാന നമ്പര്‍ പ്ലേറ്റുകളുള്ള ഞങ്ങളുടെ നാല് ടാങ്കറുകള്‍ രാജസ്ഥാന്‍ പിടിച്ചെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *