
വര്‍ക്കല: വര്‍ക്കല താലൂക്കില്‍ കഴിഞ്ഞ ഒരാഴ്ച(ഏപ്രില്‍ 10 മുതല്‍ 16 വരെ) കോവിഡ് പോസിറ്റീവായത് 252 പേര്‍ക്ക്. 2,902 സാമ്പിളുകളാണ് കഴിഞ്ഞ ഒരാഴ്ചയില്‍ പരിശോധിച്ചത്. ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും വര്‍ക്കല മുനിസിപ്പാലിറ്റിയിലാണ്. 914 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 53 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്(ടി.പി.ആര്‍) ഏറ്റവും കൂടുതല്‍ വെട്ടൂര്‍ പഞ്ചായത്തിലാണ്. 21.11 ശതമാനമാണ് ഇവിടത്തെ ടി.പി.ആര്‍. 90 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കുറവ് ഒറ്റൂര്‍ പഞ്ചായത്തിലാണ്. 5.60 ശതമാനമാണ് പള്ളിക്കല്‍ പഞ്ചായത്തിലെ ടി.പി.ആര്‍. ചെറുന്നിയൂര്‍, മടവൂര്‍, ചെമ്മരുതി പഞ്ചായത്തുകളില്‍ 13 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. വര്‍ക്കല നഗരസഭയിലെ ശിവഗിരി 14-ാം വാര്‍ഡും ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്കും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.