Breaking News

രാജ്യത്ത് ഏത് കോവിഡ് വാക്‌സിനെന്ന് ഇന്നറിയാം: നിര്‍ണായക യോഗം ഉച്ചയ്ക്ക്

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഏത് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുമെന്ന് ഇന്നറിയാം. ഇക്കാര്യത്തില്‍ തീരുമാനെടുക്കാനുള്ള വിദഗ്ധ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികളുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാല-സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്സീന് അനുമതി നല്‍കുമെന്ന് സൂചനയുണ്ട്.
സീറം ഇന്‍സ്റ്റിസ്റ്റ്യൂട്ടിനോട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഭാരത് ബയോടെക്, ഐസിഎംആറുമായി ചേര്‍ന്നാണ് കോവാക്സീന്‍ ഉത്പാദിപ്പിക്കുന്നത്. ഫൈസര്‍ കമ്പനി രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കണം. സന്തോഷകരമായ പുതുവര്‍ഷം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി.ജി സൊമാനി പറഞ്ഞിരുന്നു. നാളെ വാക്സീന്റെ ഡ്രൈ റണ്ണിന് സംസ്ഥാനങ്ങളില്‍ തുടക്കമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *