
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ ഇവര്‍ക്ക് കൈമാറിയതായും ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതായുമാണ് മൊഴി നല്‍കിയിട്ടുള്ളത്.
തങ്ങളെ സ്പീക്കര്‍ ഒരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുകയും ആ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് കസ്റ്റംസിന് നല്കിയ അതേ മൊഴിതന്നെ സ്വപ്നയും സരിത്തും കോടതിയിലും ബോധിപ്പിച്ചതോടെയാണ് സ്പീക്കറെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കസ്റ്റംസ് കടക്കുന്നത്.
അടുത്ത ആഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് നല്കി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുകള്‍ സ്വപ്നയും സരിത്തും കസ്റ്റംസിന് നല്കിയ മൊഴില്‍ ഉണ്ടായിരുന്നു. ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍ നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്. അതേസമയം, വാര്‍ത്ത അറിഞ്ഞില്ലയെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.