
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണ്ണ സജ്ജമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ. ഉയര്‍ന്ന ജനസാന്ദ്രതയും, പ്രായം ചെന്നവരുടെ ജനസംഖ്യയും, ജീവിതശൈലീ രോഗമുള്ളവരുടെ എണ്ണക്കൂടുതലും പരിഗണിച്ച് കേരളത്തിന് കൂടുതല്‍ വിഹിതം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന്‍ സംഭരണം, വാക്സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ കേരളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാക്സിന്‍ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടെന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്സിന്‍ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേര്‍ന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുന്‍ഗണന നിശ്ചയിച്ചതുപ്രകാരമാണ് വാക്സിന്‍ വിതരണം നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായം ചെന്നവര്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, രോഗബാധ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന പ്രകാരമാവും വാക്സിന്‍ വിതരണം-മന്ത്രി വിശദീകരിച്ചു.