Breaking News

പാചക വാതക വില വര്‍ധന: പൊങ്കാലയിട്ട് പ്രതിഷേധം

പാചക വാതക വില വര്‍ധനവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വര്‍ക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം

വര്‍ക്കല: പാചക വാതക വില വര്‍ധനവിനെതിരെ വര്‍ക്കല മൈതാനത്ത് പൊങ്കാലയിട്ട് പ്രതിഷേധം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊങ്കാലയിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.ലാലി അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.സുമംഗല, ഭാമിനി, വി.റീന വെട്ടൂര്‍, ശുഭ ഭദ്രന്‍, സൂര്യ ഇലകമണ്‍, അജിത ഇലകമണ്‍, സെന്‍സി ഇലകമണ്‍, സുനിത.എസ്.ബാബു ഇടവ, എമിലി, ഷീജ വെട്ടൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *