Breaking News

വിളക്കുളം സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

വിളക്കുളം സബ്‌സ്‌റ്റേഷന്റെ ശിലാഫലകം അഡ്വ.വി.ജോയി എം.എല്‍.എ അനാശ്ചാദനം ചെയ്യുന്നു

വര്‍ക്കല: വിളക്കുളത്ത് പൂര്‍ത്തിയായ 33 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വഹിച്ചു. വിളക്കുളം സബ് സ്റ്റേഷനു മുന്നില്‍ തയാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഊര്‍ജ്ജവകുപ്പ് സൗരഭ് ജയിന്‍ ഐ.എ.എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ശിലാഫലകം അനാശ്ചാദനം അഡ്വ.വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി മുഖ്യാതിഥി പങ്കെടുത്തു. കെ.എസ്.ഇ.ബി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എന്‍.എസ്.പിള്ള പദ്ധതികള്‍ വിശദീകരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
വര്‍ക്കല സബ് സ്റ്റേഷനില്‍ ഒരു 16 എം.വി.എ, 110/33 ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിച്ച് 1.8 കി.മീ 33 കെ.വി ഓവര്‍ഹെഡ് ലൈനിലൂടെയും 3.7 കി.മീ 33 കെ.വി ഭൂഗര്‍ഭ കേബിളിലൂടെയുമാണ് വിളക്കുളം സബ്‌സ്‌റ്റേഷനില്‍ വൈദ്യുതി എത്തിച്ചിരിക്കുന്നത്. 5 എം.വി.എ ശേഷിയുള്ള രണ്ട് 33/11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒരെണ്ണം ഇപ്പോള്‍ സ്ഥിപിച്ചിട്ടുണ്ട്.
വിളക്കുളത്തുനിന്നും മൂന്ന് 11 കെ.വി ഫീഡറുകളിലൂടെ ഇടവ, വര്‍ക്കല എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പുന്നമൂട്, കാപ്പില്‍, വര്‍ക്കല ബീച്ച്, മാന്തറ ക്ഷേത്രം, ഭജനമഠം, അത്തിവിള, സംഘംമുക്ക്, കുരയ്ക്കണ്ണി, അഞ്ചുമുക്ക്, വര്‍ക്കല ക്ഷേത്രം, പെരുംകുളം എന്നീ പ്രദേശങ്ങളിലെ ഏകദേശം പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് തടസ്സരഹിത വൈദ്യുത സേവനം ലലഭ്യമാകും. ഈ മേഖലയിലെ വോള്‍ട്ടേജ ഏകദേശം 10 ശതമാനത്തോളം വര്‍ദ്ധിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *