Breaking News

വർക്കലയിൽ പോലീസിന്റെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വാഹനം

വർക്കല: വർക്കലയിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരത്തിൻറെ ഭാഗമായി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വാഹനം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയി ഫ്ലാഗ് ഓഫ് ചെയ്തു. മൈതാനം, പുത്തൻചന്ത, റെയിൽവേ സ്റ്റേഷൻ, പാപനാശം തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് സേവനം കൂടുതലായി ഏർപ്പെടുത്തുകയും, തീരദേശ മേഖലകളിലും ടൂറിസം മേഖലകളിലും പോലീസിൻറെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ട്രാഫിക് പോലീസിന്റ്റെ സേവനം കൂടുതലായി ഉപയോഗിക്കും. ട്രാഫിക് എൻഫോഴ്സ്മെൻറ് ഓഫീസും ഡിവൈഎസ്പി ഓഫീസിൽ ആരംഭിച്ചു. പോലീസ് സ്റ്റേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്, കൗൺസിലർ നിതിൻ എസ് നായർ, പി ആർ.ഓ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *