

വര്‍ക്കല: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വര്‍ക്കലയില്‍ പ്രതിഷേധ പ്രകടനം നടത്തി. വര്‍ക്കല മൈതാനത്ത് നടന്ന പ്രതിഷേധ പ്രകടനവും തുടര്‍ന്നുള്ള യോഗവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.റോയ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മണ്ഡലം പ്രസിഡന്റ് സത്യജിത് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് നേതാക്കളായ കെ.ഷിബു, ഷാജി, അസ്സിം ഹുസൈന്‍, പ്രതീപ്, പ്രസാദ്, നൈസാം, വെട്ടൂര്‍ ശാലിബ്, ഇക്ബാല്‍, ജസീബ്, അജി വേളിക്കാട്, സുജി, ബദന്‍ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൈതാനത്ത് നിന്നും ആരംഭിച്ച പ്രകടനം റെയില്‍വേ സ്റ്റേഷന്‍ ചുറ്റി മൈതാനത് അവസാനിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്ക് ചേര്‍ന്നു.

