

വര്‍ക്കല: വര്‍ക്കലയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. വര്‍ക്കല നഗരസഭ അധികൃതര്‍ മൊത്ത വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. പത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. പുത്തന്‍ചന്തയില്‍ പ്രവര്‍ത്തിക്കുന്ന കൊടിയില്‍ സ്റ്റോര്‍, ഫാത്തിമ സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് മിശ്രിത പേപ്പര്‍ ഇലകള്‍, കപ്പുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുളസീദാസ് നേതൃത്വം നല്‍കിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെറിന്‍.എം.എല്‍, അനീഷ്.എസ്.ആര്‍, സരിത.എസ്, സോണി.എം എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.


