
വർക്കല: വർക്കല നഗരസഭയുടെ 26-ാം, 27-ാം വാർഡുകളിലെ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും അനുമോദിക്കുന്ന ചടങ്ങും പഠനോപകരണ വിതരണവും വർക്കല ജി.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെയും സൃഷ്ടിപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ എൽ.ബി.എസ് സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്കിന് കോളേജ് ഫസ്റ്റ് നേടിയ ദേന ശ്രേയസിനെയും, ഗണിതശാസ്ത്രത്തിൽ സ്ക്വയർ റൂട്ട് കണ്ടെത്തുന്നതിനുള്ള നവീന രീതികൾ അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അനന്ദു എസ്.ഐയെയും പ്രത്യേകം ആദരിച്ചു.

ഉപഹാരങ്ങളും അനുമോദന ഫലകങ്ങളും നൽകി ഇവരെ ചടങ്ങിൽ സ്നേഹാദരത്തോടെ സ്വീകരിച്ചു.26-ാം വാർഡ് കൗൺസിലർ രമാ കെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ നിർണായകമാണെന്നും, പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ ഇത്തരം അനുമോദന പരിപാടികൾ തുടർന്നും സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ചടങ്ങ് വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ശാസ്ത്ര-സാങ്കേതിക മേഖലകളിലും പുതിയ നേട്ടങ്ങൾ കൈവരിക്കണമെന്ന് അദ്ദേഹം ആശംസിച്ചു. വർക്കല സബ് ഇൻസ്പെക്ടർ വിഥുൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനം നേർന്ന് കഠിനാധ്വാനവും ആത്മവിശ്വാസവും വിജയത്തിന്റെ അടിസ്ഥാനം ആണെന്ന് പറഞ്ഞു.പനയറ ജയചന്ദ്രൻ, അഡ്വ. ആർ. അനിൽകുമാർ, കൗൺസിലർ പ്രേംകുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് ആവേശകരമായ അന്തരീക്ഷത്തിലാണ് നടന്നത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …